താമരശ്ശേരി രൂപത ലിറ്റർജി കമ്മീഷന്റെ നേതൃത്വത്തിൽ മലബാർ മേഖലയിലെ കത്തോലിക്കാ രൂപതകൾക്കു വേണ്ടി നടത്തുന്ന പുത്തൻ പാന ആലാപന മത്സരത്തിന്റെ ആദ്യ ഘട്ടത്തിലേക്ക് വീഡിയോ അയയ്ക്കേണ്ട അവസാന തീയതി മാർച്ച് 30 ശനിയാഴ്ച്ച ആയിരിക്കുമെന്ന് രൂപതാ ലിറ്റർജി കമ്മീഷൻ കൺവീനർ ഫാ.ജോസഫ് കളത്തിൽ അറിയിച്ചു.രണ്ടു ഘട്ടങ്ങളായി നടത്തുന്ന ഈ മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ 5 മിനിട്ട് നേരം നിശ്ചിത ടീം ആലപിച്ച പുത്തൻ പാനയുടെ വീഡിയോ puthenpaana2019@gmail.com എന്ന ഇ-മെയിലിലേക്കോ 9446261682 എന്ന വാട്സ് ആപ് നമ്പരിലേക്കോ അയയ്ക്കാവുന്നതാണ്. ആദ്യഘട്ടത്തിലെ മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള രണ്ടാംഘട്ട മത്സരം ഏപ്രിൽ 13 ന് കോഴിക്കോട് പി.എം.ഒ.സി.യിൽ വെച്ച് നടത്തുന്നതാണ്.
ഫാ.ജോസഫ് കളത്തിൽ,
കൺവീനർ,
ലിറ്റർജി കമ്മീഷൻ,
താമരശ്ശേരി രൂപത.