ഇന്തോനേഷ്യയില്‍ വിശ്വാസത്തില്‍ വളരാന്‍ മൊബൈല്‍ ആപ്പ്

ഇന്തോനേഷ്യയിലെ കത്തോലിക്കരുടെ വിശ്വാസജീവിതത്തില്‍ ഇപ്പോള്‍ നിര്‍ണ്ണായകമായിരിക്കുന്നത് മൊബൈല്‍ ആപ്പ്. ഇതിലൂടെ വിശ്വാസത്തിലും ആത്മീയജീവിതത്തിലും വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഇവിടെയുള്ള കത്തോലിക്കാവിശ്വാസികള്‍. തിരുവചനങ്ങള്‍ വായിക്കാനും പ്രാര്‍ത്ഥിക്കാനും സഹായകരമായ ആപ്പാണ് ഇത്. പ്രായമായവര്‍ പോലും ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്. അല്മായര്‍ക്കിടയില്‍ മാത്രമല്ല വൈദികര്‍ക്കിടയിലും ആപ്പിന് സ്വീകാര്യതയുണ്ട്. അനുദിന വചനവിചിന്തനങ്ങള്‍ക്കും അനുദിന വിശുദ്ധരെക്കുറിച്ചും മനസ്സിലാക്കാന്‍ ഇത് ഏറെ സഹായകരമാണ് എന്നാണ് വൈദികരുടെ അഭിപ്രായം. എവിടെ പോകുമ്പോഴും കൊണ്ടുപോകാനും സഹായിക്കുന്നു. അവര്‍ പറയുന്നു.കത്തോലിക്കാ വിശ്വാസസത്യങ്ങള്‍ പ്രചരിപ്പിക്കാനും സഭയുടെ മതിലുകള്‍ക്ക് വെളിയിലേക്ക് അത് എത്തിക്കാനും ഇത്തരം മൊബൈല്‍ ആപ്പുകള്‍ ഏറെ സഹായകരമാണെന്ന് ബിഷപ്്‌സ് യൂത്ത് കമ്മീഷന്‍ എക്‌സിക്യൂട്ടിവ് സെക്രട്ടറി ഫാ. അന്തോണിയസ് ഹാരിയാന്റോ പറയുന്നു. ഇന്തോനേഷ്യയില്‍ 5 ശതമാനം ആളുകളും ഇന്റര്‍നെറ്റ് സകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.