യെമന്‍: ആറു വര്‍ഷം മുമ്പ് യെമനില്‍ നടന്ന ആ രക്തസാക്ഷിത്വ ത്തിന് മുമ്പില്‍ പ്രാര്‍ത്ഥനകളോടെ കൈകള്‍ കൂപ്പുകയാണ് ക്രൈസ്തവ ലോകം. ഐഎസ് ഭീകരതയുടെ എക്കാലത്തെയും ക്രൂരതകളുടെ ഉദാഹരണം കൂടിയാണ് ഇത്. മിഷനറിസ് ഓഫ് ചാരിറ്റിയിലെ നാലു കന്യാസ്ത്രീകളെയാണ് അന്ന് ഭീകരര്‍ വെടിവച്ചു കൊന്നത്. ഒപ്പം അവര്‍ നടത്തുന്ന അനാഥാലയത്തിലെ ജീവിതങ്ങളെയും. ഫാ. ടോം ഉഴുന്നാലില്‍ ഭീകരരുടെ തടവിലുമായി.
ഭീകരുടെ രംഗപ്രവേശം കണ്ട് ഫാ. ടോമിനെ വിവരം അറിയിക്കാനായി രണ്ടുവശങ്ങളിലായി സിസ്‌റ്റേഴ്‌സ് ഓടിപ്പോകുകയായിരുന്നുവെന്നും അവരില്‍ സിസ്റ്റര്‍ റെജിനെറ്റിനെയും സിസ്റ്റര്‍ ജൂഡിത്തിനെയുമാണ് ഭീകരര്‍ ആദ്യം വെടിവച്ചതെന്നുമാണ് വിവരം.സിസ്റ്റര്‍ ആന്‍സലെമിനും സിസ്റ്റര്‍ മാര്‍ഗററ്റിനും അതേ വിധി തന്നെയുണ്ടായി. കോണ്‍വെന്റും ചാപ്പലും നശിപ്പിച്ചിട്ടാണ് ഫാ. ടോമിനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.
പതിനെട്ട് മാസത്തോളം അദ്ദേഹം ബന്ദിയാക്കപ്പെട്ടു. 2017 സെപ്തംബര്‍ 12 നാണ് ടോമച്ചന്‍ വിട്ടയ്ക്കപ്പെട്ടത്. രക്തസാക്ഷിത്വം വരിച്ച കന്യാസ്ത്രീകളില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്നുള്ള സിസ്റ്റര്‍ ആന്‍സെലമായിരുന്നു, റാവണ്ടയില്‍ നിന്നുള്ള സിസ്റ്റര്‍ റെജിനെറ്റായിരുന്നു ഏറ്റവും ചെറുപ്പം. 32 വയസ് മാത്രമായിരുന്നു സിസ്റ്റര്‍ക്ക്.