വയോജനങ്ങള്‍ക്കുള്ള ആഗോള ദിനാചരണം നാളെ


കൊച്ചി: വല്യപ്പച്ചന്മാര്‍, വല്യമ്മച്ചിമാര്‍, വയോധികര്‍ എന്നിവര്‍ക്കുള്ള പ്രഥമ ആഗോള ദിനം നാളെ ആചരിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇത്തരമൊരു ദിനാചരണത്തിന് ആഹ്വാനം നടത്തിയിരിക്കുന്നത്. ഇതനുസരിച്ച് സീറോ മലബാര്‍ സഭയിലും ദിനാചരണം നടത്തും. കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്റെ നേതൃത്വത്തിലായിരിക്കും ദിനാചരണം.

മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി മൂലയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ രൂപതകളില്‍ നിന്നുമുള്ള വയോധികരുടെ പ്രതിനിധികള്‍ യോഗത്തിലുണ്ടാവും.

ഈശോയുടെ വല്യപ്പച്ചനും വല്യമ്മച്ചിയുമായ അന്നായുടെയും യൊവാക്കിമിന്റെയും തിരുനാള്‍ ദിനമായ ജൂലൈ 26 നോടു ചേര്‍ന്നുള്ള ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ചയാണ് ഈ ദിനാചരണം നടത്തുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.