വത്തിക്കാന്‍ സിറ്റി: അടുത്ത ലോകയുവജനസംഗമത്തിന് വേണ്ടിയുള്ള ആത്മീയചിഹ്നങ്ങളായ മരക്കുരിശും മരിയന്‍ ചിത്രവും ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങള്‍ക്ക് അടുത്ത ഞായറാഴ്ച( നവംബര്‍ 22) കൈമാറും. ക്രി്‌സ്തുരാജത്വ തിരുനാള്‍ദിനമാണ് നവംബര്‍ 22.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ രാവിലെ പത്തു മണിക്ക് അര്‍പ്പിക്കുന്ന ദിവ്യബലിയുടെ അവസാനമായിരിക്കും കൈമാറല്‍ ചടങ്ങ് നടക്കുന്നത്. വലിയ മരക്കുരിശും മരിയന്‍ വര്‍ണ്ണചിത്രവുമാണ് പാപ്പാ കൈമാറുന്നത്. 2019 ല്‍ പനാമയില്‍ നടന്ന ലോകയുവജനസംഗമത്തില്‍ ഉപയോഗിച്ച മരക്കുരിശും മരിയന്‍രൂപവുമാണ് ഇത്. 2023 ല്‍ പോര്‍ച്ചുഗല്ലിലാണ് അടുത്ത ലോകയുവജനസംഗമം നടക്കുന്നത്.
1984 ലെ വിശുദ്ധവര്‍ഷത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്റെ ആഗ്രഹപ്രകാരം വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പ്രധാന അള്‍ത്താരയോട് ചേര്‍ന്ന് സ്ഥാപിക്കപ്പെട്ടതാണ് 12 അടി ഉയരമുള്ള മരക്കുരിശ്. ഈ മരക്കുരിശാണ് ലോകയുവജനസംഗമത്തില്‍ ഉപയോഗിക്കുന്നത്.
ലോക യുവജനസംഗമത്തില്‍ ഉപയോഗിക്കുന്ന കന്യകാമറിയത്തിന്റെ ചിത്രവും മഹാജുബിലി വര്‍ഷത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ യുവജനങ്ങളെ ഏല്പിച്ചതാണ്.