വത്തിക്കാന്‍ സിറ്റി: പ്ത്താമത് ലോകകുടുംബസമ്മേളനത്തെക്കുറിച്ചുള്ള ഔദ്യോഗികഅറിയിപ്പ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ 22 മുതല്‍ 26 വരെയാണ് കുടുംബസമ്മേളനം.
ലോകത്തിലേക്കും വച്ചേറ്റവും വലിയ കത്തോലിക്കാ കുടുംബസംഗമമാണ് ഇത്.പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ഇതില്‍പങ്കെടുക്കുന്നത്.എന്നാല്‍ പുതിയ സാഹചര്യത്തില്‍ രണ്ടായിരം കുടുംബങ്ങള്‍ക്ക് മാത്രമേ പങ്കെടുക്കാനുള്ള അവസരമുള്ളൂ.
മൂന്നുവര്‍ഷം കൂടുമ്പോഴാണ് ലോകകുടുംബസമ്മേളനം നടക്കുന്നത്. 120 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും. യുക്രെയ്‌നില്‍ നിന്നുളള കുടുംബവും പങ്കെടുക്കും.ലെബനോന്‍, സൗത്ത് ആഫ്രിക്ക, യുഎസ്, തായ് വാന്‍, സ്‌പെയ്ന്‍, ഇഡോനേഷ്യ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നാണ് പ്രഭാഷകര്‍.
പോള്‍ ആറാമന്‍ ഹാളിലായിരിക്കും സംഗമം.