വത്തിക്കാന്‍ സിറ്റി: ഗ്രാന്റ് പേരന്റ്‌സിനും വൃദ്ധരായവര്‍ക്കും വേണ്ടി പ്രത്യേകമായി നീ ക്കിവച്ചിരിക്കുന്ന ദിനത്തില്‍ വൃദ്ധരെയും വല്യപ്പന്മാരെയും ്അമ്മച്ചിമാരെയും സന്ദര്‍ശിക്കുന്നവര്‍ക്ക് തിരുസഭ അനുശാസിക്കുന്ന വിധത്തിലുള്ള ദണ്ഡവിമോചനം. ബുദ്ധിമുട്ടിലും ഏകാന്തതയിലും കഴിയുന്ന വൃദ്ധരായവരെ നേരില്‍ സന്ദര്‍ശിക്കുകയോ മാധ്യമങ്ങളിലൂടെയോ ഫോണിലൂടെയോ സംസരിക്കുകയോ ആശ്വാസംപകരുകയോ ചെയ്യുന്നവര്‍ക്കാണ് ദണ്ഡവിമോചനത്തിനുളള യോഗ്യതയുള്ളത്.
ഗ്രാന്റ് പേരന്റസിനുവേണ്ടിയുള്ള ദിനാചരണത്തിന് മാര്‍പാപ്പ തുടക്കംകുറിച്ചത് 2021 ജനുവരിയിലാണ്. ജൂലൈയിലെ നാലാം ഞായറാഴ്ചയോ അല്ലെങ്കില്‍ വിശുദ്ധ അന്നാ-യോവാക്കിമിന്റെ തിരുനാളിനോട് അനുബന്ധിച്ച് ജൂലൈ 26 നോ ആണ് ഈ ദിനം കൊണ്ടാടുന്നത്.
വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും എന്ന സങ്കീര്‍ത്തനം 92: 14 ആണ് ഈവര്‍ഷത്തെ വിഷയം.