വചനപ്രഘോഷകരാകാന്‍ ആഗ്രഹമുണ്ടോ , ഇതാ ഈ തിരുവചനം പറഞ്ഞു പ്രാര്‍ത്ഥിക്കൂ

ചില വചനപ്രഘോഷകര്‍ ഉചിതമായ സമയത്ത് വചനത്തിന്റെ സമൃദ്ധി ഒഴുക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുള്ളവര്‍ ധാരാളമുണ്ട്. ഏശയ്യ പത്താം അധ്യായം പതിനഞ്ചാം വാക്യം എന്നും ലൂക്കാ രണ്ടാം അധ്യായം പത്താം വാക്യം എന്നും വചനം ഉള്‍പ്പടെ ഉചിതമായ സമയത്ത് അവര്‍ ഉദ്ധരിക്കുന്നത് കേള്‍ക്കുമ്പോള്‍ ശ്ശോ ഇവര്‍ക്ക് ബൈബിള്‍ മുഴുവന്‍ കാണാപ്പാഠമാണല്ലോ ഇവരെ സമ്മതിക്കണം എന്ന് നാം മനസ്സിലെങ്കിലും പറഞ്ഞിട്ടുണ്ടാവാം. വചനം പഠിക്കാനും ഹൃദിസ്ഥമാക്കാനും ആദ്യം വേണ്ടത് വചനത്തോടുളള സ്‌നേഹമാണ്, ആഗ്രഹമാണ്. വചനം ഇപ്രകാരം ഹൃദിസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം താഴെ കൊടുത്തിരിക്കുന്ന വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുക

അനന്തരം കര്‍ത്താവ് കൈനീട്ടി എന്റെ അധരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് അരുളിച്ചെയ്തു ഇതാ എന്റെ വചനങ്ങള്‍ നിന്റെ നാവില്‍ ഞാന്‍ നിക്ഷേപിച്ചിരിക്കുന്നു( ജെറമിയ 1:9)

ഈ വചനത്തെ നാം വ്യക്തിപരമായി സ്വീകരിക്കുക. ദൈവമേ എന്റെ നാവില്‍ വചനം നല്കണമേ.. എന്റെ ദൈവമേ എനിക്ക് വചനത്തോടുള്ള സ്‌നേഹം നല്കണമേയെന്ന് പ്രാര്‍്ത്ഥിക്കുക.
വചന പ്രഘോഷകരാകാന്‍ ആഗ്രഹിക്കുന്നവരെല്ലാം ഈ വചനം നിത്യവും പറഞ്ഞു പ്രാര്‍തഥിക്കുക. തീര്‍ച്ചയായും അവര്‍ക്ക് വചനത്തിന്റെ നിറവ് വ്യക്തിപരമായി നല്കി ദൈവം അവരെ അനുഗ്രഹിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.