അഗര്‍ത്തല: സ്ത്രീശാക്തീകരണത്തിന് നല്കിയ നിസ്തുലസംഭാവനകളെ പരിഗണിച്ച് ത്രിപുര സര്‍ക്കാര്‍ കത്തോലിക്കാ കന്യാസ്ത്രീയെ ആദരിച്ചു ഔര്‍ ലേഡി ഓഫ് മിഷന്‍ സിസ്റ്റര്‍ ജൂഡിത്ത് ഷാഡാപ്പിനെയാണ് സര്‍ക്കാര്‍ ആദരിച്ചത്. മേഘാലയ സ്വദേശിനിയാണ്.
വിമന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് സസ്‌റ്റെയനബിള്‍ എംപവര്‍മെന്റ്ിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് മുമ്പും പലപുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. സന്യാസസമൂഹം നടത്തുന്ന വിവിധ സ്‌കളുകളില്‍ പന്ത്രണ്ടുവര്‍ഷത്തിലേറെയായി അധ്യാപികയുമാണ്.
ആത്മീയം,ശാരീരികം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളെയും കേന്ദ്രീകരിച്ച് നിരവധിപ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിട്ടുമുണ്ട്.