വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മതിച്ചാല്‍ വനിതാ പൗരോഹിത്യം നല്കുമെന്ന് ബ്രസീലിലെ സാവോ ഫെലിക്‌സ് ബിഷപ് ഡോം അഡ്രിയാനോ. തിയോളജിയില്‍ പരിശീലനം ലഭിച്ച സ്ത്രീകള്‍ കമ്മ്യൂണിറ്റിയിലുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അനുവാദം നല്കിയാല്‍ താന്‍ അവര്‍ക്ക് പൗരോഹിത്യം നല്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.ആമസോണ്‍ സിനഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാന്‍- ആമസോണ്‍ റീജിയനിലെ വിഷയങ്ങളെ അധികരിച്ച് വത്തിക്കാനില്‍ ആറാം തീയതിയാണ് സിനഡ് ആരംഭിച്ചിരിക്കുന്നത്. 27 ന് സമാപിക്കും.
വനിതാ പൗരോഹിത്യത്തെക്കുറിച്ച് പഠിക്കാന്‍ 2016 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. സഭാപ്രബോധനമനുസരിച്ച് പുരുഷന്മാര്‍ക്ക് മാത്രമേ വൈദികരും മെത്രാന്മാരുമായിത്തീരാന്‍ അനുവാദമുള്ളൂ. എന്നാല്‍ ചില ദൈവശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ആദിമനൂറ്റാണ്ടുകളില്‍ വനിതാപൗരോഹിത്യം ഉണ്ടായിരുന്നുവെന്നാണ്.
ബ്രസീലില്‍ നിന്നുള്ള സ്ഥിരം ഡീക്കന്‍ ഫ്രാന്‍സിസ്‌ക്കോ പറയുന്നത് താന്‍ ഒരി്ക്കലും വനിതാപൗരോഹിത്യത്തെ എതിര്‍ക്കുന്നില്ലെന്നും വൈദികരുടെ കുറവുനികത്താന്‍ അതൊരുപരിഹാരമാര്‍ഗ്ഗമാകും എന്നുമാണ്.