ദൈവഭക്തിയുടെ ആരംഭം ജ്ഞാനമാണ്. പക്ഷേ അറിവുള്ളവര്‍ വര്‍ദ്ധിക്കുമ്പോഴും ജ്ഞാനമുള്ളവരുടെ കുറവ് നാം നേരിടുന്ന വലിയൊരു ആത്മീയപ്രതിസന്ധി കൂടിയാണ്. ജ്ഞാനമുണ്ടായിരുന്നുവെങ്കില്‍ കുടുംബജീവിതം മുതല്‍ സഭാജീവിതം വരെയുളള വിവിധ സാഹചര്യങ്ങളിലെ അനവധിയായ പ്രശ്നങ്ങള്‍ നമുക്ക് പരിഹരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുന്നത് നമ്മുടെ ജ്ഞാനത്തിന്റെ അഭാവം കൊണ്ടാണ്. നിങ്ങളില്‍ ജ്ഞാനം കുറവുള്ളവര്‍ ദൈവത്തോട് പ്രാര്ത്ഥിക്കട്ടെയെന്നാണല്ലോ തിരുവചനം പറയുന്നത്. അതുപോലെ ജ്്ഞാനത്തിന്റെ പുസ്തകം 6 ാം അധ്യായം 14 മുതല്‍ 18 വരെയുള്ള തിരുവചനങ്ങള്‍ ഇപ്രകാരം പറയുന്നു
പ്രഭാതത്തിലുണര്‍ന്ന് അവളെ തേടുന്നവര്‍ പ്രയാസംകൂടാതെ അവളെ കണ്ടുമുട്ടും. അവള് വാതില്ക്കല് കാത്തുനില്‍പ്പുണ്ട്. അവളില്‍ ചിന്തയുറപ്പിക്കുന്നതാണ് വിവേകത്തിന്റെ പൂര്‍ണ്ണത. അവളുടെ കാര്യത്തില്‍ ജാഗരൂകതയുള്ളവന്‍ ദു:ഖവിമുക്തനാകും. യോഗ്യതയുളളവരെ ജ്ഞാനം അന്വേഷിച്ചുചെല്ലുന്നു. അവരുടെ ചിന്തകളിലും പാതകളിലും അവള് കനിവോടെ പ്രത്യക്ഷപ്പെടുന്നു. ശിക്ഷണത്തോടുള്ള ആത്മാര്‍ത്ഥമായ അഭിലാഷമാണ് ജ്ഞാനത്തിന്റെ ആരംഭം. ശിക്ഷണത്തെ സ്നേഹിക്കുന്നവന് ജ്ഞാനത്തെ സ്നേഹിക്കുന്നു. അവളുടെ നിയമങ്ങള്‍ പാലിക്കലാണ് അവളോടുളള സ്നേഹം. അവളുടെ നിയമങ്ങളിലുളള ശ്രദ്ധ അമര്‍ത്യതയുടെ വാഗ്ദാനമാണ്.
നമുക്ക് ജ്ഞാനത്തിന് വേണ്ടി ആഗ്രഹിക്കാം. ജ്ഞാനം നമ്മില്‍ നിറയട്ടെ.