കാട്ടുതീ സ്പര്‍ശിക്കാത്ത മരിയന്‍രൂപം അത്ഭുതമാകുന്നു

കാട്ടുതീയില്‍ വീടും സകലതും കത്തിനശിച്ചിട്ടും മാതാവിന്റെയും യൂദാശ്ലീഹായുടെയും രൂപങ്ങള്‍ക്ക് കേടുപാടുകളൊന്നും സംഭവിക്കാത്തത് വലിയൊരു അത്ഭുതത്തിന് സാക്ഷ്യമാകുന്നു. ബോബ്- ടിന എന്നീ കത്തോലിക്കാ ദമ്പതികളുടെ ജീവിതത്തിലാണ് ഈ സംഭവം. കൊളറാഡോയില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചപ്പോള്‍ സുരക്ഷിതമായി രക്ഷപ്പെട്ട നൂറുകണക്കിന് കുടുംബങ്ങളില്‍ ഒന്നായിരുന്നു ഇവരുടേത്. മക്കളും കൊച്ചുമക്കളുമായി അവര്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാട്ടുതീ നിയന്ത്രണവിധേയമായെന്ന് അറിഞ്ഞ്, അധികാരികളുടെ അനുവാദത്തോടെ തിരികെയെത്തിയപ്പോള്‍ ഭയപ്പെട്ടിരുന്നതുപോലെ വീട് ഒരു ചാരക്കൂമ്പാരമായി കഴിഞ്ഞിരുന്നു.

പക്ഷേ മാതാവിന്റെ രണ്ടുരൂപങ്ങളും യൂദാശ്ലീഹായുടെ രൂപവും കേടുപാടുകള്‍ സംഭവിക്കാതെ ബാക്കിയുണ്ടായിരുന്നു. കാട്ടുതീയില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1992 ലാണ് ഈ ഭവനം നിര്‍മ്മിക്കപ്പെട്ടത്. വൈകാരികമായി ഏറെ അടുപ്പമുണ്ടായിരുന്ന വീട് കത്തിനശിച്ചത് വേദനാജനകമാണെന്ന് ബോബ് പ്രതികരിച്ചു.

ലൂയിസ് വില്ലി സെന്റ് ലൂയിസ് കത്തോലിക്കാ ഇടവകദേവാലയത്തിലെ അംഗങ്ങളാണ് ബോബും ടിനയും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.