നോമ്പുകാലത്തിലെ ആദ്യ വെള്ളിയിലേക്ക് നാം നാളെ കടക്കുകയാണ്. പതിവുപോലെ കുരിശിന്റെ വഴി പ്രാര്‍ത്ഥന ദേവാലയങ്ങളിലും സമൂഹത്തിലും കുടുംബത്തിലും നാം നടത്തുകയും ചെയ്യും.
എന്നാല്‍ ഈ പ്രാര്‍ത്ഥന നടത്തുമ്പോള്‍ നാം ഒരിക്കലും മറന്നുപോകരുതാത്ത ഒരാളുണ്ട്.പരിശുദ്ധ കന്യാമറിയം. അമ്മയെ നാം ഈ പ്രാര്‍ത്ഥനയ്ക്ക് തുടക്കത്തില്‍ തന്നെ വിളിക്കണം. കാരണം ഈശോയുടെ കുരിശിന്റെ വഴിയില്‍ ആദ്യാവസാനം കൂടെ ഉണ്ടായിരുന്ന വ്യക്തിയായിരുന്നുപരിശുദ്ധ കന്യാമറിയം. ആ കുരിശിന്റെ വഴിയുടെ വേദന മുഴുവന്‍ സ്വന്തം ഹൃദയത്തില്‍ പേറിയവള്‍.
അതുകൊണ്ടുതന്നെ നാം നടത്തുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ നിര്‍ബന്ധമായും അമ്മയുടെ മാധ്യസ്ഥം തേടിയിരിക്കണം. അമ്മയെ ക്ഷണിച്ചിരിക്കണം. അമ്മ തീര്‍ച്ചയായും നമ്മെ സഹായിക്കും. അമ്മയുടെ കൈകളിലേക്ക് നമുക്ക് പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യാം.