ബസിലിക്കയില്‍ അബോര്‍ഷന്‍ അനുകൂല സന്ദേശം; യൂദാസ്‌ക്കറിയാത്തോയുമായി താരതമ്യം നടത്തി രൂക്ഷഭാഷയില്‍ കര്‍ദിനാള്‍

വാഷിംങ്ടണ്‍: നാഷനല്‍ ഷ്രൈന്‍ ഓഫ് ദ ഇമ്മാക്കുലേറ്റ് കണ്‍സംപ്ഷന്‍ ബസിലിക്കയുടെ ചുവരുകളില്‍ അബോര്‍ഷന്‍ അനുകൂല സന്ദേശങ്ങള്‍ എഴുതിവച്ച കാത്തലിക് പ്രോ ചോയിസ് നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗറി. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 13 :30 ഉദ്ധരിച്ചുകൊണ്ടാണ് കര്‍ദിനാള്‍ പ്രതികരിച്ചത്. ആ അപ്പക്കഷ്ണം സ്വീകരിച്ചയുടനെ അവന്‍ എഴുന്നേറ്റ് പോയി, അപ്പോള്‍ രാത്രിയായിരുന്നു എന്ന ഭാഗത്തില്‍ യൂദാസിനെയാണ് പരാമര്‍ശിച്ചിരിക്കുന്നത്.

ജീവന്റെ സന്ദേശവുമായി മാര്‍ച്ച് ഫോര്‍ ലൈഫ് സംഘടിപ്പിച്ചതിന്റെ തലേരാത്രിയാണ് ചോയ്‌സ് ഗ്രൂപ്പ് ബസിലിക്കയുടെ ചുവരില്‍ ലൈറ്റ് ഷോ സംഘടിപ്പിച്ചത്. പ്രോ അബോര്‍ഷന്‍ കത്തോലിക്കരേ നിങ്ങള്‍ ഒറ്റയ്ക്കല്ല, ലിബറേറ്റ് അബോര്‍ഷന്‍, അബോര്‍ഷന്‍ അനിവാര്യം,തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവര്‍ പ്രദര്‍ശിപ്പിച്ചത്.

സഭയുടെ യഥാര്‍ത്ഥ ശബ്ദം മുഴങ്ങിയത് മാര്‍ച്ച് ഫോര്‍ ലൈഫ് നടത്തിയ രാത്രിയായിരുന്നുവെന്ന് കര്‍ദിനാള്‍ പറഞ്ഞു. ദിവ്യകാരുണ്യ ആരാധന നടത്തി മനുഷ്യജീവന്റെ മഹത്വം പുനസ്ഥാപിക്കണമെന്നായിരുന്നു അന്ന് ആളുകള്‍ ദൈവത്തോട് അപേക്ഷിച്ചത്. അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.