വത്തിക്കാന്‍ സിറ്റി: വൈദികവിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പൗരോഹിത്യദൈവവിളിയെ സംബന്ധിച്ച് സ്വയം വ്യക്തമായ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകണമെന്ന് മാര്‍പാപ്പ. ദൈവവിളി വേര്‍തിരിച്ചറിയാന്‍ സാമര്‍ത്ഥ്യവും സെന്‍സിറ്റിവിറ്റിയും അത്യാവശ്യമാണ്. മിലന്‍ അതിരൂപതയിലെ സെമിനാരി ഫോര്‍മേറ്റഴ്‌സുമായി സംസാരിക്കുകയായിരുന്നു പാപ്പ.
തന്റെ താല്പര്യങ്ങള്‍, ബന്ധങ്ങള്‍, ഇടം, റോള്‍, ഉത്തരവാദിത്തം,ആകുലതകള്‍, അസമതുലിത തുടങ്ങിയവയെക്കുറിച്ചൊക്കെ വൈദികവിദ്യാര്‍ത്ഥികള്‍ ബോധമുള്ളവരായിരിക്കണം. വൈദികരും സമര്‍പ്പിതരായ വ്യക്തികളും മാനുഷികതയുടെ വൈദഗ്ദ്യമുള്ളവരായിരിക്കണം.
ലൈംഗികത പോലെയുളള കാര്യങ്ങളെ പരിഗണിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് സഭയുടെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം, സെമിനാരിവിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും നിങ്ങളുടെ പ്രവൃത്തികളില്‍ നിന്ന് എന്നതിലേറെ നിങ്ങളുടെ ജീവിതം കൊണ്ട് കാര്യം മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്നുവെന്ന് ഫോര്‍മേറ്റേഴ്‌സിനോട് പാപ്പ പറഞ്ഞു. നാം ദൈവജനത്തെസേവിക്കാനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നവരാണ്. അതുകൊണ്ട് ദരിദ്രരോടൊപ്പം ആരംഭിക്കുക. മാര്‍പാപ്പ വൈദികരോടായി പറഞ്ഞു.