വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ കാലം വെളിപ്പെടുത്തുന്നത് പ്രായമായവര്‍ വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ ഇരകളായി മാറുന്നുവെന്നാണെന്ന് ആര്‍ച്ച് ബിഷപ് വിന്‍സെന്‍ഷ്യോ പാഗ്ലിയ. പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ പ്രസിഡന്റാണ് ഇദ്ദേഹം.
കൊറോണ വൈറസ്‌കാലത്ത് പല ആശുപത്രികളിലും വെന്റിലേറ്റര്‍ സൗകര്യം കുറവുവന്നപ്പോള്‍ വൃദ്ധര്‍ക്ക് അത് നല്കാതിരി്ക്കുകയും രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്ന ചെറുപ്പക്കാര്‍ക്ക് നല്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ഫ്രാന്‍സിസ് മാര്‍പാപ്പ നിശിതപൂര്‍വ്വം അപലപിച്ചി്ടടുള്ള ഒരു പ്രവൃത്തിയാണ് ഇത്.
ദയാവധം ഇറ്റലിയില്‍ അനുവദിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ 2017 ല്‍ നിയമനിര്‍മ്മാതാക്കള്‍ സ്വന്തം ഇഷ്ടപ്രകാരം ഡോക്ടറുടെസഹായത്തോടെ ജീവിതം അവസാനിപ്പിക്കാന്‍ വ്യക്തികള്‍ക്ക് അനുവാദം നല്കുന്ന ബില്‍ പാസാക്കിയിരുന്നു.