റോം: അക്രമങ്ങള്‍ക്കെതിരെ പ്രാര്‍ത്ഥനയില്‍ കൈ കോര്‍ക്കാന്‍ കത്തോലിക്കാ മെത്രാന്മാര്‍. ആഫ്രിക്കയിലെയും സൗത്ത് അമേരിക്കയിലെയും മെത്രാന്മാരാണ് അക്രമങ്ങള്‍ക്കെതിരെ പ്രാര്‍ത്ഥനയില്‍ ഒരുമിക്കുന്നത്.
ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലും നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക്് പരിഹാരം കണ്ടെത്താനുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ് പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. നൈജീരിയ, നിക്കരാഗ്വ, കൊളംബിയ എന്നീ രാജ്യങ്ങളിലെ മെത്രാന്മാരാണ് പ്രാര്‍ത്ഥനയില്‍ ഒരുമിക്കുന്നത്. അക്രമത്തിന്റെ തരംഗങ്ങള്‍ ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ പകര്‍ച്ചവ്യാധികളുടെ ഇക്കാലത്ത് സ്ഥിതിഗതികള്‍ വളരെ രൂക്ഷമാകും. മോണ്‍. ഹെക്ടര്‍ ഫാബിയോ ഹെനാവോ പറഞ്ഞു.
സെപ്തംബര്‍ ആറുമുതല്‍ 13 വരെയാണ് സമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന. ലെറ്റ്‌സ് ടേക്ക് ദ സ്റ്റെപ്പ്, ദ റിയൂണിയന്‍ ഈസ് വിത്ത് പീസ് എന്നതാണ് വിഷയം.