ബെര്‍ഹാംപൂര്‍: വിന്‍സെന്‍ഷ്യന്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. പ്രകാശ് ടിര്‍ക്കെ കോവിഡ് ബാധിച്ചു മരണമടഞ്ഞു. 65 വയസായിരുന്നു. വിശാഖപ്പട്ടണം സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ഇന്ന് ഭൗതികദേഹം ഗോപാല്പ്പൂരിലേക്ക് കൊണ്ടുവരും.
ബെര്‍ഹാംപൂര്‍ ബിഷപ് ശരത് ചന്ദ്രനായകിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്കാരം നടത്തും. ഏപ്രില്‍ 26 നാണ് ഫാ. പ്രകാശ് കോവിഡ് ചികിത്സയ്ക്കായിആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ടത്. പ്രൊവിന്‍ഷ്യാളായി 2019 മാര്‍ച്ച് എട്ടിനാണ് ചുമതലയേറ്റത്.