ഫ്രാന്‍സ്: വിന്‍സെന്റ് ലാംബെര്‍ട്ടിന്റെ ജീവന് നിലനിര്‍ത്തിക്കൊണ്ടുപോയിരുന്ന കൃത്രിമ ജീവന് രക്ഷാഉപകരണങ്ങളും മറ്റും പതുക്കെ പതുക്കെ നീക്കാന്‍ പോവുകയാണെന്ന് ഡോക്ടേഴ്സിന്റെ അറിയിപ്പ്. എന്നാല്‍ തന്റെ മകനെ മരണത്തിന് വി്ട്ടുകൊടുക്കരുതെന്ന അപേക്ഷയോടെ ലാംബെര്‍ട്ടിന്റെ അമ്മ.
ഞാന്‍ യാചിക്കുകയാണ് ഞങ്ങളെ രക്ഷിക്കൂ.ജനീവയിലെ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിനോടായി ലാംബെര്‍ട്ടിന്റെ അമ്മ പറയുന്നു. വിന്‍സെന്റിന്റെ ജീവിതം അവസാനിപ്പിക്കാറായിട്ടില്ല. അവന് രാത്രിയില്‍ ഉറങ്ങുന്നു.രാവിലെ എണീല്ക്കുന്നു. എന്നെ അവന് നോക്കുന്നു, ഞാന്‍ സംസാരിക്കുന്നുണ്ട് അവനോട്. ക്ൃത്രിമോപകരണങ്ങളിലൂടെ ഭക്ഷണം കൊടുത്താല്‍ മാത്രം മതി അവന്. അമ്മ വിവിയാനി പറയുന്നു.
42 കാരനായ വിന്‍സെന്റ് 2008 ല്‍ നടന്ന വാഹനാപകടത്തെതുടര്‍ന്നാണ് ശയ്യാവലംബിയായത്. ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധ്യതയില്ലാത്ത ഇദ്ദേഹത്തിന് നല്‍കിവരുന്ന ജീവന് പിടിച്ചുനിര്‍ത്താനുള്ള ഉപകരണങ്ങള്‍ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. ഭാര്യയും എട്ട് സഹോദരങ്ങളും ഇതിന് സമ്മതം അറിയിച്ചുവെങ്കിലും ലാംബെര്‍ട്ടിന്റെ മാതാപിതാക്കള്‍ വിസമ്മതിക്കുകയാണ്.
ലാംബെര്‍ട്ടിന്റെ ജീവന് പിടിച്ചുനിര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഇടപെടണമെന്ന ക്ഷണം ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ നിരസിക്കുകയാണ് ചെയ്തത്. ഭാര്യയും ഡോക്ടേഴ്സും ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
തന്നെ എല്ലാവരും കൂടി ചേര്‍ന്ന് മരണത്തിലേക്ക് തള്ളിവിടുകയാണെന്നറിഞ്ഞപ്പോള്‍ വിന്‍സെന്റ് കരയുകയായിരുന്നുവെന്നും അമ്മ പറയുന്നു.