ഹാനോയ്: യുദ്ധം, പ്രകൃതിദുരന്തങ്ങള്‍, മതപീഡനം തുടങ്ങിയ നിരവധി പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും വിയറ്റ്നാമിലെ കത്തോലിക്കരുടെ വിശ്വാസജീവിതത്തിന് മ്ങ്ങലേറ്റിട്ടില്ല എന്നതിന് തെളിവായിരുന്നു പുതിയ ദേവാലയത്തിന്റെ കൂദാശ ചടങ്ങുകള്‍.
വൂ ബാന്‍ ജില്ലയിലെ നാം ഡിന്‍ഹ് പ്രോവിന്‍സിലായിരുന്നു പുതിയ ദേവാലയത്തിന്റെ കൂദാശ നടന്നത്. ഹാനോയ് മുന്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ പീറ്റര്‍ വാന്‍ നോഹോണ്‍ കൂദാശ നിര്‍വഹിച്ച ചടങ്ങില്‍ 20 വൈദികര്‍ കൃതജ്ഞതാബലിയില്‍ സഹകാര്‍മ്മികരായി നൂറുകണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ 30 വര്‍ഷമായി ദേവാലയത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ദേവാലയം പണിതത്.2018 ലാണ് ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 316 കത്തോലിക്കരാണ് ഇടവകയ്ക്ക് കീഴിലുളളത്.