പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്റെ 150 ാം ജന്മദിനാഘോഷം ഇന്ന് ഇടപ്പാടി ജന്മഗൃഹത്തില്‍ നടക്കും. രാവിലെ 9.30 ന് പാലാ രൂപതസഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് പൊതുസമ്മേളനം. മാണി സി കാപ്പന്‍ എംഎല്‍ എ ഉദ്ഘാടനം ചെയ്യും. എസ് എച്ച് സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ അല്‍ഫോന്‍സാ തോട്ടുങ്കല്‍ അധ്യക്ഷത വഹിക്കും. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും.
തിരുഹൃദയ സന്ന്യാസിനി സമൂഹം നടത്തിയ കാരുണ്യപ്രവൃത്തികളുടെ താക്കോല്‍ദാനം വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ നിര്‍വഹിക്കും. ഭൂരഹിതര്‍ക്ക് ഭൂമി ദാനമായി നല്കിയതിന്റെ ആധാരം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ കൈമാറും.
മത്തായിയച്ചന്റെ ലഘുജീവിതചരിത്രം റവ. ഡോ. തോമസ് മണ്ണൂരാംപറമ്പില്‍ പ്രകാശനം ചെയ്യും.