കൊച്ചി: ജനുവരി നാലു മുതല്‍ മാര്‍ച്ച് 28 വരെ എല്ലാ ശനിയാഴ്ചകളിലും എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. ശനിയാഴ്ച രാവിലെ പതിനൊന്നിന് എറണാകുളം ജംഗ്കഷനില് നിന്ന് പുറപ്പെടുന്ന സ്പെഷ്യല്‍ ട്രെയിന്‍ ഞായറാഴ്ച രാവിലെ ഏഴിന് വേളാങ്കണ്ണിയിലെത്തും.
തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം, കിളിക്കൊല്ലൂര്‍, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍,തെന്മല എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.
ഞായറാഴ്ചകളില്‍ വൈകുന്നേരം 6.15 ന് വേളാങ്കണ്ണിയില്‍ നിന്ന് ട്രെയിന്‍ എറണാകുളത്തേക്ക് മടങ്ങും. തിങ്കളാഴ്ച ഉച്ചയ്ക്ക രണ്ടിന് എറണാകുളം ജംഗ്ക്ഷനിലെത്തും.