വത്തിക്കാന്‍ റേഡിയോയ്ക്ക് 91 ാം പിറന്നാള്‍

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ റേഡിയോ 91 ാം പിറന്നാള്‍ ആഘോഷിച്ചു. 1931 ഫെബ്രുവരി 12 നായിരുന്നു വത്തിക്കാന്‍ റേഡിയോ ഉദ്ഘാടനം ചെയ്യപ്പെട്ടത്. റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണിയാണ് വത്തിക്കാനിലും റേഡിയോ സ്ഥാപിച്ചത്. പിയൂസ് പതിനൊന്നാം മാര്‍പാപ്പ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ റേഡിയോ ഉദ്്ഘാടനം ചെയ്യും എന്ന മാര്‍ക്കോണിയുടെ അറിയിപ്പാണ് റേഡിയോയിലൂടെ ആദ്യം മുഴങ്ങിയത്.

ഇന്ന് വത്തിക്കാന്‍ റേഡിയോ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാരതീയ ഭാഷകള്‍ ഉള്‍പ്പടെ നാല്പതിലേറെ ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.