ദുബായ്: ദുബായി എക്‌സ്‌പോയില്‍ വത്തിക്കാന്‍ ലൈബ്രറിയിലെ 1200 വര്‍ഷം പഴക്കമുള്ള കൈയെഴുത്തുപ്രതി പ്രദര്‍ശനത്തിന്. വത്തിക്കാന്‍ അപ്പസ്‌തോലിക് ലൈബ്രറിയില്‍ നിന്നുള്ള മൂന്ന് കൈയെഴുത്തുപ്രതികളാണ് പ്രദര്‍ശനത്തിനുള്ളത്.
2022 മാര്‍ച്ച് 31 വരെ ഇത് യുഎയിലെ വേള്‍ഡ് ഫെയറിലുണ്ടാവും. വത്തിക്കാന്‍ ലൈബ്രറിയില്‍ നിന്ന് ആദ്യമായിട്ടാണ് കൈയെഴുത്തുപ്രതികള്‍ പുറത്തേക്ക് കൊണ്ടുപോകുന്നത്. സാഹോദര്യത്തിന്‍െയും മതാന്തരസംവാദത്തിന്റെയും ബാനറിന് കീഴില്‍ ശാസ്ത്രവും വിശ്വാസവും ഒരുമിക്കുക എന്നതാണ് ഇത്തരമൊരു പ്രദര്‍ശനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു.
ടോളമിയുടെ ഹാന്‍ഡി ടേബിള്‍സിന് ഗ്രീക്ക് പണ്ഡിതന്‍ തിയോണ്‍ ഓഫ് അലക്‌സാണ്ട്രിയായുടെ അറബി വിവര്‍ത്തനമാണ് ഇവിടെ പ്രദര്‍ശനത്തിന് വയ്ക്കുന്നത്.