അബുദാബി: യുഎഇയില്‍ വത്തിക്കാന്‍ ആദ്യമായി എംബസി ആരംഭിച്ചു. ആര്‍ച്ച് ബിഷപ് എഡ്ഗാര്‍ പെനാ പാര ഉദ്ഘാടനം നിര്‍വഹിച്ചു. ഇവിടെയുള്ള ജനങ്ങളോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്നേഹത്തിന്റെയും പരിഗണനയുടെയും അടയാളമാണ് ഇതെന്ന് ആര്‍ച്ച് ബിഷപ് എഡ്ഗാര്‍ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. എംബസി യാഥാര്‍ത്ഥ്യമാക്കിയ യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ക്ക് അബ്ദുള്ളയ്ക്കും സിവില്‍ അധികാരികള്‍ക്കും ചടങ്ങില്‍ അദ്ദേഹം നന്ദി അറിയിച്ചു. യുഎഇ സാംസ്കാരികവകുപ്പു മന്ത്രി നൗറ അല്‍ കാബി, കള്‍ച്ചര്‍ ആന്റ് പബ്ലിക് ഡിപ്ലോമസി അസിസ്റ്റന്റ് മിനിസ്റ്റര്‍ ഒമര്‍ കോബാഷ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
യുഎഇയുമായി വത്തിക്കാന്‍ നയതന്ത്ര ബന്ധം ആരംഭിച്ചത് 2007 മുതല്ക്കാണ്.