വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷത്തെ ഈസ്റ്ററിന് വേണ്ടി വത്തിക്കാന്‍ സ്പെഷ്യല്‍ പോസ്റ്റേജ് സ്റ്റാമ്പ് പുറത്തിറക്കി. ഹെയ്ന്റിച്ച് ഹോഫ് മാന്‍ വരച്ച ഉത്ഥിതനായ ക്രിസ്തുവിന്റെ ചിത്രമാണ് സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1.15 യൂറോയാണ് വില.
ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങള്‍ വരച്ച കലാകാരനാണ് ജര്‍മ്മന്‍കാരനായ ഹോഫ്മാന്‍. ഗദ്സ്തെമനിയിലെ ജീസസ് അദ്ദേഹത്തിന്റെ ധ്യാനവിഷയമായിരുന്നു. 1911 ല്‍ അദ്ദേഹം മരണമടഞ്ഞു.