നിക്കര്വാഗ: നിക്കരാഗ്വ ഗവണ്‍മെന്റ് വത്തിക്കാന്‍ നയതന്ത്രപ്രതിനിധിയായി നിയോഗിക്കപ്പെട്ട വ്യക്തിയെ പുറന്തള്ളി. വഌഡിമര്‍ സ്റ്റാനിസ്ലാവ് സോമെര്‍ട്ടാഗിനെയാണ് നിക്കരാഗ്വ ഗവണ്‍മെന്റ് പുറന്തള്ളിയത്. ഗവണ്‍മെന്റിന്റെ ഈ നടപടിയെ വത്തിക്കാന്‍ ശക്തമായി അപലപിച്ചു.
54 കാരനായ പോളീഷ് ആര്‍ച്ച് ബിഷപ്പായ ഇദ്ദേഹം 2000 മുതല്‍ പരിശുദ്ധ സിംഹാസനത്തിലെ നയതന്ത്രവിഭാഗത്തില്‍ സേവനം ചെയ്തുവരികയായിരുന്നു. മനാഗുവായിലെ അപ്പസ്‌തോലിക ന്യൂണ്‍ഷ്യോയായി സേവനം ചെയ്തുവരികയായിരുന്ന അദ്ദേഹം അവിടത്തെ സേവനം അവസാനിപ്പിച്ച് മാര്‍ച്ച് ആറിനാണ് നിക്കരാഗ്വയിലേക്ക് യാത്രയായത്. ഭരണാധികാരി ഡാനിയേല്‍ ഓര്‍ട്ടെഗയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന് അവിടം വിട്ടുപോരേണ്ടിവന്നത്.