വ്ത്തിക്കാന്‍ സിറ്റി: ദു:ഖവെളളിയാഴ്ച റോമിലെ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റൈ വഴിയില്‍ യുക്രെയ്‌നില്‍ നിന്നും റഷ്യയില്‍ നിന്നുമുളള കുടുംബങ്ങള്‍ കുരിശു ചുമക്കും.
കുടുംബജീവിതത്തില്‍ നേരിടേണ്ടിവരുന്ന വിവിധതരംകുരിശുകളെക്കുറിച്ചുളളതാണ് ഇത്തവണത്തെ കുരിശിന്റെവഴിയിലെ ധ്യാനചിന്തകള്‍. മക്കളില്ലാത്ത ദമ്പതികള്‍, അംഗവൈകല്യമുളള കുട്ടിയുടെ മാതാപിതാക്കള്‍, കുടിയേറ്റദമ്പതികള്‍ എന്നിവരെല്ലാമാണ് കുരിശിന്റെ വഴിയിലെ ധ്യാനചിന്തകള്‍ രചിച്ചിരിക്കുന്നത്. യേശു കുരിശില്‍ കിടന്നു മരിക്കുന്ന പതിമൂന്നാമത്തെ സ്ഥലത്തെ ധ്യാനചിന്തകള്‍ യുക്രെയ്ന്‍- റഷ്യന്‍ കുടുംബങ്ങള്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.
ഏപ്രില്‍ 15 ന് രാത്രി 9.15 നാണ് കുരിശിന്റെ വഴി കൊളോസിയത്തില്‍ നടത്തുന്നത്. ബെനഡി്ക്ട് പതിനാലാമന്‍ മാര്‍പാപ്പയാണ് കൊളോസിയത്തില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞരണ്ടുവര്‍ഷങ്ങളില്‍ കോവിഡ് ബാധയെ തുടര്‍ന്ന് കൊളോസിയത്തിലെ കുരിശിന്റെ വഴിക്ക് മുടക്കം സംഭവിച്ചിരുന്നു.