മെയ് മാസത്തില്‍ വത്തിക്കാന്‍ സിറ്റി പൂര്‍വ്വസ്ഥിതിയിലെത്തിയേക്കും

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനത്തിന്റെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍ റോമന്‍കൂരിയായിലെ അംഗങ്ങളുമായി ചര്‍ച്ച നടത്തി. ദേശീയ ലോക്ക് ഡൗണ്‍ ഇറ്റലിയില്‍ അവസാനിക്കുന്നതോട് അനുബന്ധിച്ചായിരുന്നു ചര്‍ച്ച.

കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സാധാരണ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വത്തിക്കാന്‍ ഡിസാസ്റ്ററിയിലെ തലവന്മാര്‍ തീരുമാനിച്ചു. 55 ദിവസത്തെ ലോക്ക് ഡൗണ്‍ മെയ് നാലിന് ശേഷം ഇറ്റലി അവസാനിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍. ഏപ്രില്‍ 21 നായിരുന്നു പ്രധാനമന്ത്രി ഗ്വിസെപ്പി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

വത്തിക്കാന്‍ സിറ്റി ഒമ്പതു ജോലിക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.