വിസ്കോണ്‍സിന്‍: വംശീയതയ്ക്കെതിരെ ഇന്ന് ഉപവസിച്ച് പ്രാര്‍ത്ഥിക്കാന്‍ അമേരിക്കയിലെ കത്തോലിക്കരെ ബിഷപ് ഷെല്്ട്ടണ് ഫാബ്രെ ആഹ്വാനം ചെയ്തു. യുഎസ് ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ ആന്റി-റാസിസം കമ്മിറ്റി ചെയര്‍മാനാണ് ഇദ്ദേഹം. വാഷിംങടണില് നടന്ന സിവില്‍ റൈറ്റ് മാര്‍ച്ചിന്റെ 57 ാം വാര്‍ഷികദിനം കൂടിയാണ് ഇന്ന്. എനിക്കൊരു സ്വപ്നമുണ്ട് എന്ന മാര്ട്ടിന് ലൂഥര്‍ കിംങിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം നടന്ന ദിവസം കൂടിയാണ് ഇത്.
ഇന്ന് ഉപവസിച്ച് പ്രാര്‍ത്ഥിക്കാന്‍ കഴിയാത്തവര്‍ക്ക് സെപ്തംബര്‍ ഒമ്പതിന് വിശുദ്ധ പീറ്റര്‍ ക്ലാവറിന്റെ തിരുനാള്‍ ദിനത്തില്‍ ഉപവസിച്ച് പ്രാര്‍ത്ഥിക്കാവുന്നതാണ്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക, വംശീയതയ്ക്കെതിരെ പോരാടിയ വിശുദ്ധ കാതറിന്റെയും വിശുദ്ധ പീറ്ററിന്റെയും മാധ്യസ്ഥം തേടി പ്രാര്്തഥിക്കുക എന്നിവയാണ് മെത്രാന്‍സംഘം ആഹ്വാനം ചെയ്തിരിക്കുന്നത്.