തുര്‍ക്കി: രണ്ടായിരം വര്‍ഷംപഴക്കമുള്ള അണ്ടര്‍ഗ്രൗണ്ട് സിറ്റി തുര്‍ക്കിയില്‍ നിന്നും കണ്ടെത്തി. ഇത്രയും വലുപ്പത്തില്‍ ഇത്തരത്തിലുള്ള ഒന്ന് ആദ്യമായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ആദിമകാല ക്രൈസ്തവര്‍ റോമന്‍ മതപീഡനത്തിന്റെ കാലത്ത് അഭയകേന്ദ്രമായി ഉപയോഗിച്ചിരുന്നതായിരിക്കാം ഇവയെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. എഴുപതിനായിരത്തോളം പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന വിധത്തിലുള്ള നഗരമാണ് ഇത്.
നഗരത്തിന്റെ മൂന്ന് ശതമാനം മാത്രമേ ഇതുവരെയും ഖനനം നടത്തിയിട്ടുളളൂ. അതുകൊണ്ടുതന്നെ നഗരത്തിന്റെ യഥാര്‍ത്ഥവലുപ്പത്തെക്കുറിച്ച് ഇനിയും കൃ്ത്യമായ വിവരം ലഭിച്ചിട്ടില്ല. മാര്‍ഡിന്‍പ്രോവിന്‍സിലെ മിഡ്യാറ്റ് ഡിസ്ട്രിക്ടില്‍ നിന്നാണ് നഗരം കണ്ടെത്തിയിരിക്കുന്നത്.
2017 ല്‍ തുര്‍ക്കി അധികാരികള്‍ സിറിയക് ഓര്‍ത്തഡോക്‌സ് സഭയുടെദേവാലയങ്ങളും സെമിത്തേരികളും ഉള്‍പ്പെടെ അമ്പതിലധികം വസ്തുവകകള്‍ പിടിച്ചെടുത്തിരുന്നു.
2016 ല്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ആറു പുരാതന കത്തോലിക്കാ ഓര്‍ത്തഡോക്‌സ്‌പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളും പിടിച്ചെടുത്തിരുന്നു. 1700 വര്‍ഷംപഴക്കമുളള പുരാതന ദേവാലയവും ഇതില്‍ ഉള്‍പ്പെടും.