ചൈന; അണ്ടര്‍ഗ്രൗണ്ട് ബിഷപും വികാര്‍ ജനറലും തടവില്‍


ഹെബി: ചൈനയിലെ അണ്ടര്‍ ഗ്രൗണ്ട് ബിപ്പിനെയും വികാര്‍ജനറലിനെയും ഈ ആഴ്ചയില്‍ ചൈനീസ് ഭരണകൂടം തടവിലാക്കി. കോ. അഡ്ജുറ്റര്‍ ബിഷപ് അഗസ്റ്റ്യനും അദ്ദേഹത്തിന്റെ വികാര്‍ജനറല്‍ ഫാ. ഷാങ് ചിയാന്‍ലിനുമാണ് തടവിലാക്കപ്പെട്ടത്.

രൂപതയെ നിര്‍വീര്യമാക്കാനാണ് അധികാരികളുടെ ശ്രമം. വിശ്വാസികളെ നയിക്കാന്‍ രൂപത പരാജയപ്പെടുകയാണെങ്കില്‍ അധികാരം കയ്യേറാനാണ് ഭരണാധികാരികളുടെനീക്കം. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ചിലെ ഒരു വൈദികന്‍ മാധ്യമത്തോട് പറഞ്ഞു.

മാര്‍ച്ച് 29 നാണ് ബിഷപ്പിന്റെ അറസ്റ്റ് നടന്നത്. അദ്ദേഹത്തിന് മെസേജ് അയച്ചിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലിലും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് ജനുവരിയിലാണ് വിട്ടയച്ചത്.

മാര്‍ച്ച് 28 നാണ് ഫാ. ഷാങിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചെടുക്കുകയും അയല്‍നഗരത്തിലേക്ക് പോകാനുള്ള അനുവാദം പോലും നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

മതസ്വാതന്ത്ര്യം ചൈനയുടെ ഭരണഘടന ഔദ്യോഗികമായി അനുവദിക്കുന്നുണ്ടെങ്കിലും മതസംഘടനകള്‍ സര്‍ക്കാരില്‍ പേര് രജിസ്ട്രര്‍ ചെയ്യണമെന്നാണ് നിയമം. 2013 ല്‍ പ്രസിഡന്റ് ചിന്‍ അധികാരത്തിലെത്തിയതോടെ മതപരമായ പ്രവര്‍ത്തനങ്ങളുടെ മേല്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

മതം രാജ്യത്തെ ഗവണ്‍മെന്റിന് ഭീഷണിയാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. 1,500 ചര്‍ച്ച് ബില്‍ഡിംങുകളിലെ കുരിശുകള്‍ അദ്ദേഹം നീക്കം ചെയ്യുകയും ചെയ്തിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.