ഐക്യരാഷ്ട്രസഭയിലേക്ക് വത്തിക്കാന്റെ പുതിയ സ്ഥിരം നിരീക്ഷകനെ നിയമിച്ചു

വത്തിക്കാന്‍ സിറ്റി: ഐക്യരാഷ്ട്രസഭയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ സ്ഥിരം നിരീക്ഷകനെ നിയമിച്ചു. ആര്‍ച്ച് ബിഷപ് ഗബ്രിയേലി ഗിയോര്‍ഡാനോ കാസിയാ ആണ് പുതിയ നിരീക്ഷകന്‍. ആര്‍ച്ച് ബിഷപ് ബെര്‍നാര്‍ഡിറ്റോ ഔസായുടെ ഒഴിവിലേക്കാണ് പുതിയ നിയമനം.

വത്തിക്കാന്റെ നയതന്ത്രപരമായ കാര്യങ്ങളില്‍ മുപ്പത് വര്‍ഷമായി അടുത്തുപ്രവര്‍ത്തിച്ചുവരികയായിരുന്നു കാസിയ. ടാന്‍സാനിയ, ലെബനോന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെ ന്യൂണ്‍ഷ്യോ ആയിരുന്നു. നിലവില്‍ ഫിലിപ്പെന്‍സിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി സേവനം ചെയ്തുവരികയായിരുന്നു.

2020 ജനുവരി 16 ന് കാസിയ പുതിയ പദവി ഏറ്റെടുക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും അന്തര്‍ദ്ദേശീയ സമൂഹത്തിന് കത്തോലിക്കാ പ്രബോധനത്തിന്റെ വെളിച്ചം നല്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പുതിയ സ്ഥാനലബ്ധിയെക്കുറിച്ച് കാസിയ മാധ്യമങ്ങളോട് സംസാരിക്കവെ പങ്കുവച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.