എല്ലാ കുട്ടികളെയും രക്ഷിക്കാന്‍ അങ്ങ് യുക്രെയ്‌നിലേക്ക് വരുമോ? മാര്‍പാപ്പയുടെ നെഞ്ചുലച്ച് സച്ചാറിന്റെ ചോദ്യം

വത്തിക്കാന്‍ സിറ്റി: യുക്രെയനിലുള്ള എല്ലാ കുട്ടികളെയും രക്ഷിക്കാന്‍ അങ്ങ് അവിടേയ്ക്ക് വരുമോ? സച്ചാര്‍ എന്ന യുക്രെയ്‌നില്‍ നിന്നുള്ള കുട്ടിയുടേതായിരുന്നു ആ ചോദ്യം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉളള് തീര്‍ച്ചയായും ആ ചോദ്യംകേട്ട് പൊള്ളിയിട്ടുണ്ടാവണം.

വിവിധ വിശ്വാസക്കാരായ 160 സ്‌കൂള്‍ കുട്ടികളുമായി പാപ്പ നടത്തിയ ചില്‍ഡ്രന്‍സ് ട്രെയിന്‍ എന്ന പ്രോഗ്രാമിനിടയിലായിരുന്നു സച്ചാറിന്റെ ചോദ്യം, പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറും ഇറ്റാലിയന്‍ സ്‌റ്റേറ്റ് റെയില്‍വേയും കൂടിയാണ് മുഖാമുഖം സംഘടിപ്പിച്ചത്. യുക്രെയ്‌നില്‍ നിന്ന് അഭയാര്‍ത്ഥിയായി റോമില്‍ ജീവിക്കുന്ന കുട്ടിയാണ് സച്ചാര്‍. ഇതൊരു ചോദ്യമായല്ല അപേക്ഷയായിട്ടാണ് എന്ന് സച്ചാര്‍ പ്രത്യേകം പറഞ്ഞു. യുക്രെയ്‌നില്‍ സഹനങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ കുട്ടികളെയും രക്ഷിക്കാന്‍ അങ്ങ് വരുമോ.

യുക്രെയ്‌നിലേക്ക് വരാന്‍ ഞാനാഗ്രഹിക്കുന്നു. അത്തരമൊരു നിമിഷം സാധ്യമാകാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ അ്ത് വളരെ എളുപ്പമല്ലെന്ന് നിങ്ങള്‍ക്കും അറിവുള്ളതാണല്ലോ. ഇതായിരുന്നു പാപ്പായുടെ മറുപടി. വീല്‍ച്ചെയറിലിരുന്നാണ് പാപ്പ സംസാരിച്ചത്.

യുക്രെയ്‌നിയന്‍ ഗവണ്‍മെന്റ് പ്രതിനിധികളുമായി താന്‍ അടുത്തയാഴ്ച സംസാരിക്കുമെന്നും പാപ്പ അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.