“യുക്രൈയ്ന്‍ അഭയാര്‍ത്ഥികള്‍ക്കുനേരെ ഹൃദയം തുറക്കുക”

വാഴ്‌സോ: യുക്രൈയന്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ ഹൃദയം തുറക്കണമെന്ന് പോളണ്ട് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്. മിലിട്ടറി അധിനിവേശത്തെ തുടര്‍ന്ന് യുക്രൈയ്‌നിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുന്ന സാഹചര്യത്തിലാണ് പോളണ്ടിലെ ജനതയോട് മെത്രാന്മാര്‍ ഈ സഹായാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും സമാധാനത്തോടും സുരക്ഷിതത്വത്തോടും കൂടി ജീവിക്കാനുളള അവകാശമുണ്ട്. അതുപോലെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും അവര്‍ക്ക് അവകാശമുണ്ട്, യുക്രൈയ്‌നിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അവിടുത്തെ ജനങ്ങളുടെ അവസ്ഥകള്‍ക്ക് നേരെ ഹൃദയം തുറക്കുക. അവരോട് ആതിഥേയത്വ മര്യാദ കാണിക്കുക. പത്രക്കുറിപ്പ് പറയുന്നു.

യുദ്ധസമാനമായ സാഹചര്യത്തില്‍ ഏറ്റവും പുതിയതായിട്ടാണ് കത്തോലിക്കാ മെത്രാന്‍സംഘത്തിന്റെ തലവന്‍ ആര്‍ച്ച് ബിഷപ് ഗാഡെ്‌സ്‌ക്കിയുടെ ഈ അഭ്യര്‍ത്ഥന. നിലവിലെ സാഹചര്യം യൂറോപ്പിന് മുഴുവന്‍ വലിയ അപകടമാണ് സൃഷ്ടിക്കുന്നതെന്ന് കഴിഞ്ഞമാസം യുക്രൈയ്ന്‍- പോളണ്ട് കത്തോലിക്കാ മെത്രാന്മാരുടെ സംയുക്ത പ്രസ്താവനയില്‍ അദ്ദേഹം ഒപ്പുവച്ചിരുന്നു.

ഫെബ്രുവരി 12 ന് പോളണ്ടിലുടനീളം സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്താന്‍ ഇദ്ദേഹം വൈദികരോട് അഭ്യര്‍ത്ഥിച്ചിരുന്നു. രണ്ടുദിവസങ്ങള്‍ക്ക് ശേഷം ഓര്‍ത്തഡോക്‌സ്- കത്തോലിക്കാ മെത്രാന്മാരുടെ സംയുക്ത പ്രാര്‍ത്ഥനാസമ്മേളനത്തിനും അ്‌ദ്ദേഹം ആഹ്വാനം മുഴക്കിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.