യുക്രെയ്ന്‍: യുദ്ധഭൂമിയായ യുക്രെയ്‌നില്‍ നിന്ന് യുക്രെയ്‌നിയന്‍ അമേരിക്കന്‍ പാസ്റ്ററെ റഷ്യന്‍ പട്ടാളം തട്ടിക്കൊണ്ടുപോയി. മെലിറ്റോപ്പോളില്‍ നിന്നാണ് ഇദ്ദേഹത്തെ പിടി്ച്ചുകൊണ്ടുപോയത്. അമ്പതുകാരനായ ഡിമിട്രി ബോഡിയുവിനെയാണ് റഷ്യന്‍ പട്ടാളം പിടികൂടിയത്. അമേരിക്കന്‍ പൗരനാണെന്നും പാസ്റ്ററാണെന്നും മനസ്സിലാക്കിക്കൊണ്ടാണ് പട്ടാളം വീട്ടിലെത്തിയതെന്ന് വേര്‍ഡ് ഓഫ് ലൈഫ് ചര്‍ച്ച് ബിഷപ് മാധ്യമങ്ങളോട് പറഞ്ഞു. പാസ്‌പോര്‍ട്ട്, ഫോണ്‍,ലാപ്പ് ടോപ്പ് തുടങ്ങിയവയും കൊണ്ടുപോയി.
എന്നാല്‍ ഒമ്പതു ദിവസങ്ങള്‍ക്ക് ശേഷം ഒമ്പത് റഷ്യന്‍ പട്ടാളക്കാരെ വിട്ടയച്ചപ്പോള്‍ പാസ്റ്റര്‍ മോചിതനായിട്ടുണ്ട് എന്നും വാര്‍ത്തയുണ്ട്.