യുക്രൈയ്ന്‍: കത്തോലിക്കാ സന്നദ്ധസംഘടന 1 മില്യന്‍ ഡോളര്‍ അടിയന്തിരസാമ്പത്തികസഹായം നല്കി

യുക്രൈയ്ന്‍: കത്തോലിക്കാ സന്നദ്ധസംഘടനയായ എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ യുക്രൈയിനിലെ വൈദികര്‍ക്കും സന്യാസികള്‍ക്കുമുളള അടിയന്തിരസഹായമായി ഒരു മില്യന്‍ ഡോളര്‍ നല്കി. വൈദികരും ബ്രദേഴ്‌സുമായി 4,879 പേരും 1,350 കന്യാസ്ത്രീകളുമാണ് യുക്രൈയ്‌നില്‍ സേവനം ചെയ്യുന്നത്. ഇവര്‍ക്കുവേണ്ടിയുള്ള പ്രാരംഭ സഹായം എന്ന നിലയ്ക്കാണ് ഈ തുക നല്കിയത്.

ഗ്യാസ് , വെള്ളം, ഇന്ധനം, ഭക്ഷണം, മറ്റുളളവരെ സഹായിക്കല്‍ എന്നീ ആവശ്യങ്ങള്‍ക്കായിട്ടാണ് ഈ തുക നല്കുന്നത്. ഓരോ ദിവസവും സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ബിഷപ് പാവ്‌ലോ അറിയിച്ചു. അത്യാവശ്യസാധനങ്ങള്‍ക്ക് അടിക്കടിവില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വല്ലാത്തൊരു സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

എന്തു ഒഴിവാക്കണമെന്നാണോ ആഗ്രഹിച്ചത്, അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുക്രൈയ്ന്‍ എന്നത് യുദ്ധങ്ങളുടെ രാജ്യമാണ്. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഗെല്‍ഡേണ്‍ പറഞ്ഞു.

ലോകമെങ്ങുമുള്ള ക്രൈസ്തവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1947 ലാണ് എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് സ്ഥാപിതമായത്. 2011 മുതല്‍ പൊന്തിഫിക്കല്‍ സ്ഥാപനമായി ഇതിന് അംഗീകാരവും ലഭിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.