വത്തിക്കാന്‍ സിറ്റി: ദയവായി ഇനിയുമൊരു യുദ്ധം അരുതേയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഉക്രൈയിന് വേണ്ടി എല്ലാവരും പ്രാര്്ത്ഥിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. മുറിവുകളും ഭയങ്ങളും വിഭാഗീയതകളും അവസാനി്ച്ച് സാഹോദര്യം സമൃദ്ധമാകാന്‍ വേണ്ടി നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. രണ്ടാം ലോകമഹായുദ്ധകാലത്ത് അഞ്ചുമില്യനിലേറെ ആളുകള്‍ ഉക്രൈനില്‍ തന്നെ മരിച്ചകാര്യം മറന്നുപോകരുത്. അവര്‍ ദുരിതമനുഭവിച്ച ആളുകളായിരുന്നു. വിശപ്പും ദാഹവും അനുഭവിച്ചവരായിരുന്നു. ഒരുപാട് ക്രൂരതകള്‍ക്ക് അവര്‍ ഇരകളായി. അവര്‍ സമാധാനം അര്‍ഹിക്കുന്നവരായിരുന്നു. ജനുവരി 26 ഉക്രൈയിന് വേണ്ടി പ്രാര്‍ത്ഥിക്കാനായി പാപ്പ ആഹ്വാനം ചെയ്ത ദിവസമായിരുന്നു.
ഉക്രൈയിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തത് സമാധാനവും പ്രത്യാശയും നല്‍കുന്നുവെന്ന് ഉക്രൈനിയന്‍ ഗ്രീക്ക് കാത്തലിക് ചര്‍ച്ച് തലവന്‍ ആര്‍ച്ച് ബിഷപ് സിവിയാറ്റോസ്ലാവ് ഷെവ്ചുക്ക് പറഞ്ഞു. ഉക്രൈയിനില്‍ ഒരു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ അത് രാജ്യത്തിന് മാത്രമല്ല മുഴുവന്‍ ലോകത്തിന് തന്നെയും ഭീഷണിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 26 ന് രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതു മണിവരെ ഉക്രൈനിയന്‍ ഗ്രീക്ക് കാത്തലിക് ചര്‍ച്ച് അഖണ്ഡ പ്രാര്‍ത്ഥന സംഘടിപ്പിച്ചിരുന്നു എല്ലാ ദിവസവും ഉക്രൈയന്റെ സമാധാനത്തിന് വേണ്ടി രാത്രി എട്ടുമണിക്ക് പ്രത്യേക ജപമാല പ്രാര്‍ത്ഥനയും നടത്താറുണ്ട്.