വാഷിംങ്ടണ്‍: യുക്രെയ്‌നില്‍ നടക്കുന്ന വംശഹത്യ പ്രതിനിധീകരിക്കുന്നത് ദാവീദ്- ഗോലിയാത്ത് യുദ്ധത്തെയാണെന്ന് യുക്രെയ്ന്‍ അംബാസിഡര്‍ ഓക്ക്‌സാനാ മാര്‍ക്കരോവയും ഫിലാഡല്‍ഫിയ യുക്രെയ്ന്‍ കത്തോലിക്കാ ആര്‍ച്ച് എപ്പാര്‍ക്കി ആര്‍ച്ച് ബിഷപ് ബോറസ് ഗുഡ്‌സായിക്കും. വാഷിംങ്ടണില്‍ നടന്ന നാഷനല്‍ പ്രസ് ക്ലബില്‍ പങ്കെടുത്തു നിലവിലെ പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും.
രണ്ടു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് എട്ടുവര്‍ഷത്തെ പഴക്കമുണ്ടെന്നും കഴിഞ്ഞുപോയ ഇരുപത് ദിനങ്ങള്‍ പുതിയ സംഭവവികാസങ്ങളാണ്. യ്ുക്രെയ്‌നില്‍ നടക്കുന്നത് പൂര്‍ണ്ണതോതിലുള്ള വംശഹത്യയാണ്. ഇതിന് തെളിവുകളുമുണ്ട്. റഷ്യന്‍ പട്ടാളം ആയുധധാരികളായ യുക്രെയ്ന്‍ സൈന്യത്തെയല്ല ലക്ഷ്യമാക്കുന്നത്. അവരുടെ ലക്ഷ്യം ജനങ്ങളാണ്. കുട്ടികളെയും ഗര്‍ഭിണികളെയും പ്രായമായവരെയും അവര്‍ കൊന്നൊടുക്കുന്നു.
അത് പൂര്‍ണ്ണമായ വംശഹത്യയാണ്. 48 കുട്ടികള്‍ ഉള്‍പ്പടെ 691 പേരാണ് കൊല്ലപ്പെട്ടത്. 1,143 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുക്രെയ്‌ന്റെ സംസ്‌കാരിക പൈതൃകങ്ങളെയാണ് റഷ്യ ഉന്നം വയ്ക്കുന്നത്. യൂണിവേഴ്‌സിറ്റികളും ആരാധനാലയങ്ങളും അതില്‍ ഉള്‍പ്പെടുന്നു. യുക്രെയ്ന്‍ ജനത അവരുടെ രാജ്യത്തെയും വീടുകളെയും മാത്രമല്ല പ്രതിരോധിക്കുന്നത്. യൂറോപ്പിനെയും ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയുമാണ്. മൂന്നു മില്യന്‍ ആളുകളാണ് അഭയാര്‍ത്ഥികളായിരിക്കുന്നത്.അവര്‍ പറഞ്ഞു.