യുക്രൈയ്‌ന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക: യു എസ് മെത്രാന്മാര്‍

ഫിലാഡല്‍ഫിയ: ജന്മനാടിന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അമേരിക്കയിലുള്ള യുക്രെയ്‌നിയന്‍ കത്തോലിക്കാസഭാ മെത്രാന്മാരുടെ അ്ഭ്യര്‍ത്ഥന. സംഘര്‍ഷം വര്‍ദ്ധിച്ചുവരാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് ഫെബ്രുവരി 12 ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ മെത്രാന്മാര്‍ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

യുക്രൈയ്ന്‍ ജനതയുടെ സുരക്ഷിതത്വത്തിനും ധൈര്യത്തിനും വേണ്ടി നാം പ്രാര്‍ത്ഥിക്കണം. നമ്മുടെ രാജ്യത്തെയും ജനങ്ങളെയും ദൈവത്തിന്റെ കരങ്ങളിലേക്ക് സമര്‍പ്പിക്കാം. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ യുക്രൈയ്‌നിയന്‍ കത്തോലിക്ക മെട്രോപ്പോലീത്ത ഉള്‍പ്പെടെയുള്ള സഭാധ്യക്ഷന്മാരാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. യുക്രൈയ്ന്‍ ബോര്‍ഡറില്‍ ഒരു ലക്ഷത്തോളം റഷ്യന്‍ പട്ടാളക്കാര്‍ തമ്പടിച്ചിരിക്കുകയാണ്.

യുക്രൈയ്‌നിലുള്ള യുഎസ് പൗരന്മാരോട് സാധിക്കുന്നത്ര വേഗത്തില്‍ അവിടം വിട്ടുപോകാന്‍ അമേരിക്ക നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അയണ്‍ കര്‍ട്ടന്‍ വീണതും സോവിയറ്റ് യൂണിയന്റെ പതനവും യുദ്ധമോ രക്തച്ചൊരിച്ചലോ കൂടാതെ സംഭവിച്ച അത്ഭുതങ്ങളായിരുന്നുവെന്നും യുക്രൈയ്ന്‍ ജനത നിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുളളവരായതിനാല്‍ അവര്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും പ്രസ്താവനയില്‍ സഭാധ്യക്ഷന്മാര്‍ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.