വത്തിക്കാന്‍ സിറ്റി: യുക്രെയ്ന്‍ ജനത മുറിവേറ്റവരും എന്നാല്‍ അതേ സമയം ധീരരുമാണെന്ന് ആര്‍ച്ച് ബിഷപ് ഗാല്ലെഗെര്‍. യുക്രെയ്ന്‍ ദൗത്യം അവസാനിപ്പിച്ചുകൊണ്ട അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയ്‌നില്‍ നിരവധി ആവശ്യങ്ങളുണ്ട്. ഇവയില്‍ പലതിനും സഭ വളരെയധികം സഹായം ചെയ്തു. കാരിത്താസ്, ഗ്രീക്ക് കത്തോലിക്കാ,ലത്തീന്‍ കത്തോലിക്കാ രൂപതകളെയും ഇടവകകളെയും മെത്രാന്മാരെയും ഇക്കാര്യത്തില്‍ പ്രത്യേകം എടുത്തുപറയണം, പോളണ്ട് നല്കിക്കൊണ്ടിരിക്കുന്ന ഔദാര്യത്തെയും ആര്‍ച്ച് ബിഷപ് പ്രശംസിച്ചു.
ചിലയിടങ്ങളിലെ അവസ്ഥ താരതമ്യേന ഭേദപ്പെട്ടിട്ടുണ്ട്. എങ്കിലും മുറിവുകള്‍ ബാക്കിനില്ക്കുന്നു. യുക്രെയ്‌ന്റെ സമാധാനം പുന:സ്ഥാപിക്കുന്നതില്‍ എക്യുമെനിക്കല്‍ ചൈതന്യത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും ആര്‍ച്ച് ബിഷപ് ഗാല്ലെഗെര്‍ പറഞ്ഞു.
യുക്രെയ്ന്‍ ദിനങ്ങളിലെ തന്റെ യാത്രകളിലെല്ലാം ദൈവത്തിന്റെ സാന്നിധ്യംകൂടെയുണ്ടായിരുന്നുവെന്നും അദ്ദേഹം നന്ദിയോടെ സ്മരിച്ചു. യൂറോപ്പിലും ലോകത്തിലും ഒരു പുതിയ ആയുധമത്സരംഒഴിവാക്കാന്‍ നാം ശ്രദ്ധിക്കണമെന്നും പരിശുദ്ധപിതാവിന് ഇനിയും ഈ സംഘര്‍ഷത്തില്‍ പ്രധാനപങ്കുവഹിക്കാന്‍ കഴിയുമെന്നും ആര്‍ച്ച് ബിഷപ് ഗാല്ലെഗെര്‍ പറഞ്ഞു.