യുക്രെയ്ന്‍ ജനതയ്ക്ക് ആശ്വാസമായി മലയാളി കന്യാസ്ത്രീകള്‍

കീവ്: യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന യുക്രൈയ്‌നിലെ ജനങ്ങള്‍ക്ക് ആശ്വാസവും അഭയവുമായി മാറിയിരിക്കുകയാണ് മലയാളി കന്യാസ്ത്രീകള്‍. മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ക്കാണ് ഈ കന്യാസ്ത്രീകളും ഇവരുടെ കോണ്‍വെന്റും അഭയമായി മാറിയിരിക്കുന്നത്. പടിഞ്ഞാറന്‍ യുക്രെയ്‌നിലെ സ്ലോവാക്യയുടെയും ഹംഗറിയുടെയും അതിര്‍ത്തിയോട് അടുത്തുളള മുക്കാച്ചേവോയിലാണ് സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്‌സ് ഓഫ് സെന്റ് മാര്‍ക്ക് കോണ്‍വെന്റ് സ്ഥിതി ചെയ്യുന്നത്. ഈ കോണ്‍വെന്റിലെ അംഗങ്ങളാണ് അങ്കമാലി സ്വദേശിനികളായ സിസ്റ്റര്‍ ലിജിയും സിസ്റ്റര്‍ അമലയും ചാലക്കുടി ്‌സ്വദേശിനിയായ സിസ്റ്റര്‍ ജയന്തിയും.

നിലവില്‍ അഞ്ചു മലയാളി കുടുംബം ഉള്‍പ്പടെ 120 പേര്‍ക്കാണ് ഇവര്‍ കോണ്‍വെന്റിനോട് അടുത്തുള്ള കെട്ടിടത്തില്‍ അഭയമൊരുക്കിയിരിക്കുന്നത്. യുദ്ധഭൂമിയില്‍ നിന്ന് രക്ഷപ്പെട്ടുവരുന്നവര്‍ക്ക് താമസത്തിന് പുറമെ ഭക്ഷണം , സുരക്്ഷിത സ്ഥലങ്ങളിലേക്കുളളയാത്രാ സൗകര്യം ഒരുക്കല്‍ എന്നിവയും ഇവര്‍ ചെയ്തുകൊടുക്കുന്നു. കന്യാസ്ത്രീകള്‍ക്കൊപ്പമാണ് അഭയാര്‍ത്ഥികള്‍ പലരും അതിര്‍ത്തികടക്കുന്നത്. അഭയാര്‍ത്ഥിപ്രവാഹത്തില്‍ വഴികാട്ടിയായി മാറിയിരിക്കുന്നതും കന്യാസ്ത്രീകള്‍ തന്നെ.

സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന കന്യാസ്ത്രീകള്‍ക്കു വേണ്ടി പ്രത്യേകിച്ച് മലയാളികളായ നമ്മുടെ ഈ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.