ക്രാക്കോവ്: യുക്രെയ്നില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ഹൃദയപൂര്‍വ്വം സ്വീകരിക്കാന്‍ സന്നദ്ധത കാട്ടിയിരിക്കുന്നത് പോളണ്ടിലെ ആയിരത്തോളം കത്തോലിക്കാ കോണ്‍വെന്റുകള്‍. ആത്മീയവും മനശ്ശാസ്ത്രപരവും വൈദ്യശാസ്ത്രപരവും ഭൗതികവുമായ സഹായങ്ങളാണ് അഭയാര്‍ത്ഥികള്‍ക്ക് ഇവര്‍ നല്‍കുന്നത്.
പോളണ്ടില്‍ 924 കോണ്‍വെന്റുകളും യുക്രെയ്നില്‍ 98 കോണ്‍വെന്റുകളും യുദ്ധഭൂമിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്നതായി കൗണ്‍സില്‍ ഓഫ് മേജര്‍ സുപ്പീരിയേഴ്സ് ഓഫ് കോണ്‍ഗ്രിഗേഷന്‍സ് ഓഫ് വിമന്‍ റിലീജിയസ് വ്യക്തമാക്കി. 38 മില്യന്‍ ജനസംഖ്യയുള്ള രാജ്യമാണ് പോളണ്ട്, റഷ്യയുടെയും യുക്രെയ്ന്റെയും അതിര്‍ത്തിയിലാണ് ഇത്. യുക്രെയ്ന് യുദ്ധം ഉണ്ടാകുന്നതിന് മുമ്പ് തന്നെ രണ്ടുമില്യന്‍ യുക്രെയ്ന്ക്കാര്ക്ക് പോളണ്ട് അഭയം നല്‍കിയിരുന്നു.
ഫെബ്രുവരി 24 മുതല്‍ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് 1.8 മില്യന്‍ ആളുകളാണ് പോളണ്ടില്‍ പ്രവേശിച്ചിരിക്കുന്നത് എന്നാണ് യുഎന്‍ റെഫ്യൂജി ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഭക്ഷണം, വസ്ത്രം, മരുന്ന്്, സാനിട്ടറി ഉപകരണങ്ങള്‍ എന്നിവയെല്ലാം കോണ്‍വെന്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. ആളുകളെ യാത്രകളിലും സഹായിക്കുന്നുണ്ട്. പോളണ്ടില്‍ നിന്നുള്ള 332 സന്യാസിനികള്‍ യുക്രെയ്നില്‍ സേവനം ചെയ്യുന്നുണ്ട്.