കീവ്: യുക്രെയ്നില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ആശങ്കാകുലനായ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസിഡന്റ് സെളെന്സ്ക്കിയെ ഫോണില്‍ വിളിച്ചു ഫെബ്രുവരി 26 നായിരുന്നു പാപ്പ പ്രസിഡന്റിനെ ഫോണില്‍വിളിച്ചു സംസാരിച്ചതെന്ന് യുക്രെയ്നിയന്‍ എംബസി അറിയിച്ചു.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിലുള്ള തന്റെ അതിയായ ഖേദവും ആശങ്കയും പാപ്പ പ്രസിഡന്റിനെ അറിയിച്ചു. സമാധാനത്തിനും വെടിനിര്‍ത്തലിനും വേണ്ടിയുള്ള മാര്‍പാപ്പയുടെ ഇടപെടലിന് പ്രസിഡന്റ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. പരിശുദ്ധ പിതാവിന്റെ ആത്മീയമായ പിന്തുണ യുക്രെയ്ന് ജനത അനുഭവിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 24 നാണ് യുക്രെയ്നില്‍ റഷ്യന്‍ ജനത എത്തിയത്. പട്ടാളക്കാരുടെയും ജനങ്ങളുടെയും മരണനിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫോണ്‍കോള്‍ യുക്രെയ്ന് ജനതയ്ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. യുക്രെയ്ന് ജനതയ്ക്കുവേണ്ടി മാര്‍ച്ച് രണ്ടിന് ഉപവാസപ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്.