വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നിലെ സംഘര്‍ഷങ്ങള്‍ അവസാനിക്കാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കബറിടത്തില്‍ പോളണ്ടിലെ കത്തോലിക്കരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തി. റഷ്യന്‍ സൈന്യം യുക്രെയ്‌നിലെത്തിയതിന്റെ മണിക്കൂറുകള്‍ക്കുള്ളില്‍ ആര്‍ച്ച് ബിഷപ് ഗ്രിഗോറിയസ് റൈസ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ചു.
പേപ്പല്‍ ആല്‍മനര്‍ കര്‍ദിനാള്‍ കോണ്‍റാഡ് ഉള്‍പ്പടെ 60 വൈദികര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികരായി. യുക്രെയന്‍ സന്ദര്‍ശിച്ച ആദ്യ മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്‍. 2001 ലായിരുന്നു ജോണ്‍ പോള്‍ യുക്രെയ്്ന്‍ സന്ദര്‍ശിച്ചത്.