മെയ്‌നൂത്ത്: യുക്രെയ്‌നിലെ വെടിനിര്‍ത്തലിന് വേണ്ടി റഷ്യന്‍ ഓര്‍്ത്തഡോക്‌സ് സഭാതലവന്റെ ഇടപെടല്‍ അയര്‍ലണ്ടിലെ കത്തോലിക്കാ മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു. സെന്റ് പാട്രിക് കോളജില്‍ നടന്ന ശൈത്യകാല ജനറല്‍ മീറ്റിംങിലാണ് ഈ അഭ്യര്‍ത്ഥന നടത്തിയത്.
എല്ലാ ക്രൈസ്തവരും സമാധാനത്തിനു വേണ്ടി ഉപവസിച്ചുപ്രാര്‍ത്ഥിക്കണമെന്നും മോസ്‌ക്കോയിലെ പാത്രിയാര്‍ക്ക കിറിലും ഇതില്‍ പങ്കാളിയാകണമെന്നും പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു. ആയുധങ്ങള്‍ താഴെ വയ്ക്കാനും മനുഷ്യസാധ്യമായ എല്ലാ സഹായങ്ങള്‍ ചെയ്യാനും നടത്തുന്ന ഈ പ്രാര്‍ത്ഥനയില്‍ എല്ലാവരും പങ്കെടുക്കണം. പ്രസ്താവന വ്യക്തമാക്കി.
പോളണ്ടിലെയും ജര്‍മ്മനിയിലെയും കത്തോലിക്കാ മെത്രാന്മാരും വെടിനിര്‍ത്തലില്‍ പാത്രിയാര്‍ക്ക കിറിലിന്റെ ഇടപെടലിന് വേണ്ടി നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്ററുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് കിറില്‍ എന്നാണ് പൊതുവിശ്വാസം.
യ്ുക്രെയ്ന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്നും അയര്‍ലണ്ടിലെ മെത്രാന്മാര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു.