യുക്രെയ്ന്‍: കത്തോലിക്കാ കത്തീഡ്രല്‍ ഓഫീസില്‍ ബോംബ് പൊട്ടി

കാര്‍കീവ്: യുക്രെയ്ന്‍ നഗരമായ കാര്‍കീവില്‍ കത്തോലിക്കാ രൂപതയുടെ ആസ്ഥാനത്ത് ബോംബ് പൊട്ടി. നാല്പതു പേരാണ് ഇവിടെ താമസിക്കുന്നതെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. ഇന്നലെയായിരുന്നു സംഭവം.

പ്രഭാതം നരകതുല്യമായിരുന്നു. കൂരിയായിലാണ് ബോംബ് വീണത്. ചാന്‍സലര്‍ ഫാ. ഗ്രിഗോറിയോ പറഞ്ഞു. നഗരമധ്യത്തിലാണ് ബോംബ് വര്‍ഷം നടക്കുന്നത്. ഗവണ്‍മെന്റ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം നടക്കുന്നത്. ആളുകള്‍ ബ്രഡിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു ബോംബ് വീണത്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതായിരിക്കുകയാണ്. അതുകൊണ്ട് കൂടുതല്‍ വാര്‍ത്തകള്‍ ഞങ്ങള്‍ക്കറിയില്ല. ഫാ. ഗ്രിഗോറിയോ അറിയിച്ചു.

തലസ്ഥാനമായ കീവ് കഴിഞ്ഞാല്‍ യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമാണ് കാര്‍കീവ്. യുക്രെയ്‌നിലെ ന്യൂനപക്ഷമായ കത്തോലിക്കര്‍ ലാറ്റിന്‍ ആരാധനക്രമത്തിലുള്ളവരാണ്. ഭൂരിപക്ഷവും യുക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാസഭയുടെ ഭാഗമായ വിശ്വാസികളാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.