കീവ്: ലോകത്തിന്റെ ആത്മീയതലസ്ഥാനമായി കീവ് രൂപാന്തരപ്പെടുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് സിവിയാറ്റോസ്ലാവ് ഷെവ്ചുക്ക്. ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത യുക്രെയ്ന് വേണ്ടിയുള്ള ഉപവാസപ്രാര്‍ത്ഥനയുടെ പശ്ചാത്തലത്തിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ ഈ വാക്കുകള്‍. ഈ ഉപവാസപ്രാര്‍ത്ഥനയ്ക്ക് ശേഷം കീവ് ലോകത്തിന്റെ മുഴുവന്‍ ആത്മീയതലസ്ഥാനമായി രൂപാന്തരപ്പെടും. ലോകം മുഴുവന്റെയും നോ്ട്ടം ഇപ്പോള്‍ ഇവിടേയ്ക്കാണ്. 46 ാം സങ്കീര്‍ത്തനം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം സെന്റ് സോഫിയ കത്തീഡ്രലില്‍ യുക്രെയ്ന് വേണ്ടി പ്രാര്‍ത്ഥിക്കാനായി എല്ലാ സഭാവിഭാഗങ്ങളുടെയും മതവിഭാഗങ്ങളുടെയും പ്രതിനിധികള്‍ ഒരുമിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു.