യുക്രൈയന്: യുക്രെയ്ന് അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ധനസഹായം വര്‍ദ്ധിപ്പിക്കാന്‍ നൈറ്റ്സ് ഓഫ് കൊളംബസ് തീരുമാനിച്ചു. നേരത്തെ ഒരു മില്യന്‍ ഡോളര്‍ ഇതേ ആവശ്യത്തിനായി നൈ്റ്റ്സ് ഓഫ് കൊളംബസ് വിതരണം ചെയ്തിരുന്നു. ഇതിന് പുറമെ ഒരു മില്യന്‍ ഡോളര്‍ കൂടി നല്‍കും. ഇതോടെ രണ്ടുമില്യന്‍ ഡോളറാണ് നൈറ്റ്സ് ഓഫ് കൊളംബസ് യുക്രെയ്ന് അഭയാര്‍ത്ഥികള്‍ക്കായി ചെലവഴിക്കുന്നത്.
യുക്രെയ്നിലെ സ്ഥിതിഗതികള്‍ അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സഹോദരങ്ങള്‍ക്ക് നമ്മുടെ സാമ്പത്തികസഹായവും പ്രാര്‍ത്ഥനയും ആവശ്യമുണ്ട്. സുപ്രീം നൈറ്റ് പാട്രിക് കെല്ലി അറിയിച്ചു. 41 മില്യന്‍ ജനങ്ങളാണ് യുക്രെയ്നിലുള്ളത്. അതില്‍ അഞ്ചുമില്യന്‍ ആളുകളും അഭയാര്തഥികളായിരിക്കുകയാണ്.
ഫെബ്രുവരി 24 നുണ്ടായ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് 200 പേര് കൊല്ലപ്പെട്ടതായി യുക്രെയ്ന് ഗവണ്മെന്റ് അറിയിച്ചു.