ഉഗാണ്ട: ക്രൈസ്തവ-മുസ്ലീം സംവാദത്തില്‍ പങ്കെടുക്കാനായി പോകുകയായിരുന്ന ക്രിസ്ത്യന്‍ അപ്പോളജിസ്റ്റിനെ ഇസ്ലാം തീവ്രവാദികള്‍ മര്‍ദ്ദിച്ച് ബോധ്ം കെടുത്തി. 43 കാരനായ ചാള്‍സ് കാമയായ്ക്കാണ് മര്‍ദ്ദനം ഏറ്റത്. ആദ്യം വാഹനത്തിലെത്തിയ രണ്ടുപേരാണ് ചാള്‍സിനെ തടഞ്ഞുനിര്‍ത്തിയത്.
പിന്നീട് മറ്റ് ആറുപേര്‍ കൂടി രംഗത്തെത്തി. തങ്ങളുടെ മതത്തെ ഭീകരവാദമാക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം. കൂട്ട ആക്രമണമായിരുന്നു നടത്തിയത്. ചിലര്‍ മര്‍്ദ്ദിക്കുകയും മറ്റ് ചിലര്‍ ശരീരഭാഗം മുറിവേല്പിക്കുകയുമായിരുന്നു. രക്തം വാര്‍ന്ന തന്നെ കാറില്‍ നിന്ന് വലിച്ചിറക്കി പുറത്തേക്ക് എറിയുകയായിരുന്നു. ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിയേറ്റ് രണ്ടുമണിക്കൂര്‍ നേരത്തോളം തനിക്ക് ബോധം നഷ്ടപ്പെട്ടതായും ചാള്‍സ് പിന്നീട് അറിയിച്ചു.
വഴിയാത്രക്കാരായ ചിലരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ചാള്‍സിനെ കണ്ടെത്തിയതും പോലീസില്‍ വിവരം അറിയിച്ചതും.
മകന് നേരെ തുടര്‍ ആക്രമണം ഉണ്ടാകുമെന്ന് താന്‍ ഭയക്കുന്നതായി ചാള്‍സിന്റെ പിതാവ് അറിയിച്ചു.